SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.03 AM IST

പ്രിയദർശിനി യാത്രയിലെ ലാഭം സമ്പാദ്യമാക്കാം

ksfe

സ്ത്രീകൾക്കായി കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടി

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികൾ ആരംഭിച്ചു. ഇന്നലെ നിയമസഭയിലെ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രിയദർശിനി സൗജന്യ ബസ് യാത്രയിലൂടെ സേവ് ചെയ്യുന്ന തുക സമ്പാദ്യമായി മാറ്റാവുന്ന ചെറിയ തുകകളുടെ ചിട്ടിയാണിത്. 1500 രൂപ മുതൽ 5000 രൂപ വരെയാണ് പ്രതിമാസ അടവ് തുക. നൂറ് ശതമാനം സർക്കാർ ഗ്യാരന്റിയുണ്ട്. കൃത്യമായ മൂന്ന് ഇടവേളകളിൽ കാഷ്ബാക്ക് കിട്ടും. 30 മുതൽ 60മാസം വരെയാണ് കാലാവധി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കെ.എസ്.എഫ്.ഇ ഗ്യാരന്റി കമ്മിഷന്റെ രണ്ടാം ഗഡുവായ 110.04 കോടി രൂപ ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ പി .എൻ അഭിലാഷ് മുഖ്യമന്ത്രിക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360