SignIn
Kerala Kaumudi Online
Saturday, 13 June 2026 2.17 AM IST

വിപണികളിൽ സമാധാന കുതിപ്പ്

share

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കുതിച്ചുയർന്നു. രാജ്യത്തെ മുഖ്യ ഓഹരി സൂചികയായ സെൻസെക്‌സ് 1,695.40 പോയിന്റ് കുതിച്ച് 75,527.95ൽ അവസാനിച്ചു. നിഫ്‌റ്റി 461.30 പോയിന്റ് ഉയർന്ന് 23,622.90ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. ക്രൂഡ് വില കുത്തനെ ഇടിഞ്ഞതോടെ വ്യോമയാന, വാഹന, എണ്ണ മേഖലകളിലെ കമ്പനികൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്കിംഗ്, ധനകാര്യ, റിയൽറ്റി മേഖലകളിലെ ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നൽകി.

ഇറാനും അമേരിക്കയും സമാധാന കരാർ ഒപ്പുവെക്കുമെന്നും ഹോർമുസ് ഇടനാഴി പൂർണമായും തുറക്കുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് കരുത്തായത്.

ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ നേട്ടം

9.71 ലക്ഷം കോടി രൂപ

സ്വർണ വില തിരിച്ചുകയറി

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ധാരണയെത്തിയെന്നും അന്തിമ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ ഭരണകൂടവും വ്യക്തമാക്കിയതിന് പിന്നാലെ സ്വർണ വില കത്തിക്കയറി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 80 ഡോളർ വർദ്ധിച്ച് 4,210 ഡോളറിലെത്തി. ഇതിനുചുവടു പിടിച്ച് കേരളത്തിൽ സ്വർണ വില പവന് 2,160 രൂപ ഉയർന്ന് 1,08,960 രൂപയിലെത്തി. ഗ്രാമിന്റെ വില 270 രൂപ വർദ്ധിച്ച് 13,620 രൂപയായി.

ക്രൂഡോയിൽ വില ബാരലിന്

87 ഡോളറിൽ

കരുത്തോടെ രൂപ

ഡോളറും യു.എസ് ബോണ്ടുകളും ദുർബലമായതും രൂപയ്ക്ക് നേട്ടമായി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 77 പൈസയുടെ നേട്ടത്തോടെ 95.08ൽ എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360