SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.55 AM IST

ഡോ. കെ. പോൾ തോമസ് സാ- ധൻ ചെയർമാൻ

paul

കൊച്ചി: രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അപെക്സ് അസോസിയേഷനായ സാ- ധന്റെ ചെയർമാനായി ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ.കെ. പോൾ തോമസിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്.

സാറ്റിൻ ക്രെഡിറ്റ്കെയർ നെറ്റ്‌വർക്ക് ചെയർമാനും എം.ഡിയുമായ എച്ച്.പി സിംഗിനെയും ക്യാഷ്പോർ മൈക്രോ ക്രെഡിറ്റ് എം.ഡി മുകുൾ ജയ്‌സ്വാളിനെയും ബോർഡ് അംഗങ്ങളായി തിരഞ്ഞെടുത്തു. സ്വമാൻ ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ജി. കിരൺ കുമാറാണ് ട്രഷറർ. മൈക്രോഫിനാൻസ് മേഖല നിർണായകമായ ഘട്ടത്തിലൂടെ നീങ്ങുമ്പോൾ സാ- ധന്റെ നേതൃനിരയിൽ വീണ്ടുമെത്തിയതിൽ സന്തോഷമുണ്ടെന്ന് ഡോ. കെ. പോൾ തോമസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ISAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360