
കൊച്ചി: കാലവർഷത്തിന്റെ പുരോഗതിയാകും നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണിയിലെ ചലനങ്ങൾ നിശ്ചയിക്കുക. മഴ ലഭ്യത പ്രതീക്ഷിച്ചതിലും കുറവാകുമെന്ന ആശങ്ക കാർഷിക, ഗ്രാമീണ മേഖലകളിൽ കടുത്ത ആശങ്ക സൃഷ്‌ടിക്കുകയാണ്. കാലവർഷം ചതിച്ചാൽ ഇത്തവണ ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമായേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ പ്രവർത്തന ഫലങ്ങളും നടപ്പുവാരം വിപണിയെ സ്വാധീനിക്കും. വിദേശ നിക്ഷേപകർ മടങ്ങിയെത്തിയതോടെ കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |