SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

6,000 സർവീസ് ടച്ച്‌പോയിന്റുമായി മാരുതി സുസുക്കി

maruti

കൊച്ചി: മാരുതി സുസുക്കി ഇന്ത്യ രാജ്യത്തെ 6,000-ാമത് സർവീസ് ടച്ച്‌പോയിന്റ് കോഴിക്കോട് ആരംഭിച്ചു. കോയ റോഡിലുള്ള പുതിയ അത്യാധുനിക സർവീസ് കേന്ദ്രത്തിന് 1,820 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. വാഹന സർവീസിനൊപ്പം ബോഡി റിപ്പയർ, ഇലക്ട്രിക് വാഹന സർവീസ്, ചാർജിംഗ് സൗകര്യങ്ങളും ലഭ്യമാണ്. രാജ്യത്തെ 3,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലും കമ്പനിയുടെ സർവീസ് ശൃംഖലയുണ്ട്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 502 പുതിയ സർവീസ് ടച്ച്‌പോയിന്റുകൾ ആരംഭിച്ച കമ്പനി 2.84 കോടി വാഹനങ്ങൾക്ക് സേവനം നൽകിയിരുന്നു. പുതിയ 500 സർവീസ് ടച്ച്‌പോയിന്റുകൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARUTI CARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360