
കൊച്ചി: നടപ്പുവർഷം ആദ്യ ആറുമാസത്തിൽ 70 ശതമാനത്തിലേറെ വില്പന വളർച്ച കൈവരിച്ച് ആഢംബര കാർ നിർമ്മാതാക്കളായ മിനി ഇന്ത്യ. 504 കാറുകളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. പുതിയ മോഡലുകളും ബ്രാൻഡ് മികവും വളർച്ചയ്‌ക്ക് കരുത്തായി.
പ്രാദേശികമായി നിർമ്മിച്ച മിനി കൺട്രിമാൻ സി അടുത്ത ഘട്ടത്തിലെ മിനിയുടെ മുന്നേറ്റത്തിൽ നിർണായകപങ്ക് വഹിക്കുമെന്ന് ബി.എം.ഡബ്ളിയു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ഉപഭോക്താക്കളോട് കൂടുതൽ അടുക്കാൻ ബ്രാൻഡിന് കഴിഞ്ഞു. വിപുലമായ ഉത്പന്നനിരയും ലഭ്യമാക്കി. മിനി കൂപ്പർ എസ് വിക്‌ടറി പതിപ്പ്, മിനി കൺവെർട്ടബിൾ ജെ.സി.ഡബ്ളിയു. പാക്ക് എന്നിവ പൂർണമായും വിറ്റഴിഞ്ഞു.
വില്പനകേന്ദ്രങ്ങൾ വർദ്ധിപ്പിച്ചതും ബ്രാൻഡിനെ കൂടുതൽ ജനകീയമാക്കി. 17 നഗരങ്ങളിലായി 18 വിൽപ്പന കേന്ദ്രങ്ങൾ മിനിക്കുണ്ട്. ജയ്‌പൂർ, ജോദ്പൂർ, റാഞ്ചി, ഗുഹാവത്തി, സൂറത്ത്, വിജയവാഡ, ലക്‌നോ എന്നിവിടങ്ങളിൽ പുതിയതായി ആരംഭിച്ചു. മുംബയ്, പൂനെ, ഗുർഗാവൺ എന്നീ സുപ്രധാന നഗരങ്ങളിൽ പ്രവർത്തനം വിപുലീകരിച്ചു. ഉപഭോക്തൃബന്ധം ശക്തമാക്കാൻ വിവിധ പരിപാടികളും സംഘടിപ്പിച്ചതായി കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |