
കൊച്ചി: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്സിന്റെ (ഇൻമെക്ക്) മുഖ്യരക്ഷാധികാരിയായി പ്രവാസി വ്യവസായിയും ഗൾഫാർ ഗ്രൂപ്പ് സ്ഥാപകനും പ്രവാസി ഭാരതി സമ്മാൻ ജേതാവുമായ ഡോ. പി. മുഹമ്മദലിയെ തിരഞ്ഞെടുത്തു.
ഇൻമെക്ക് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോഡ് യോഗമത്തിലാണ് തീരുമാനം. ഇന്ത്യൻ സംസ്ഥാനങ്ങളെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് വ്യവസായ, വാണിജ്യ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഇൻമെക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |