
തൃശൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സംഘടിപ്പിക്കുന്ന നാലമ്പല തീർത്ഥാടന പാക്കേജിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെയാണ് തീർത്ഥാടനം. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനം ഉൾപ്പെടുന്ന യാത്ര രാവിലെ 5:30-ന് തൃശ്ശൂരിൽ നിന്ന് ആരംഭിച്ച് തൃപ്രയാറിൽ സമാപിക്കും.
ഒരാൾക്ക് 900 രൂപയാണ് നിരക്ക്. എ.സി വാഹനം, മുഴുവൻ സമയ ഗൈഡ് സേവനം, ഉച്ചഭക്ഷണം, ഔഷധക്കഞ്ഞിക്കൂട്ട്, പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. താല്പര്യമുള്ളവർക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഡി.ടി.പി.സി ഓഫീസിൽ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2320800, 9496101737.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |