
കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈൻ, ഡിജിറ്റൽ, ഫിലിം, കണ്ടന്റ് തുടങ്ങി വിവിധ മേഖലകളിലെ സർഗാത്മക മികവിനെ ആദരിക്കുന്ന പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പിന് എൻട്രികൾ ക്ഷണിച്ചു. ബി.ബി.ഡി.ഒ ഇന്ത്യ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ, ചീഫ് ക്രിയേറ്റീവ് ഓഫീസർ പ്രതാപ് സുതൻ, പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എന്നിവർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് 20-ാം പതിപ്പ് പ്രഖ്യാപിച്ചത്. പെപ്പർ അവാർഡ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി, 2026-ലെ മത്സരത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർഗാത്മക സൃഷ്ടികൾക്ക് എൻട്രി സ്വീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ പുരസ്‌കാരദാന ചടങ്ങ് നവംബർ 27ന് കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 98460 50589 | 75599 50909. www.pepperawards.com എന്ന നമ്പരിലും വെബ് സൈറ്റിലും ലഭ്യമാണ്.
പെപ്പർ അവാർഡ്‌സ് 2026 ചെയർമാൻ പി. കെ. നടേഷ്, ട്രസ്റ്റ് സെക്രട്ടറി ജി. ശ്രീനാഥ്, ട്രഷറർ ആർ. മാധവ മേനോൻ, മറ്റു ട്രസ്റ്റിമാരായ ഡോ.ടി. വിനയകുമാർ, യു.എസ്. കുട്ടി, ആർ. രാജീവ് മേനോൻ, ടി. സുദീപ് കുമാർ, സന്ദീപ് നായർ, അനിൽ ജെയിംസ്, ലക്ഷ്മൺ വർമ്മ, ഹൊണോററി ട്രസ്റ്റിമാരായ വർഗീസ് ചാണ്ടി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |