
തിരഞ്ഞെടുത്ത മോഡലുകൾക്ക് 20,000 രൂപ വരെ ഉയരും
കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത കാർ മോഡലുകളുടെ വില ഈ മാസം മുതൽ വർദ്ധിപ്പിക്കും. അഞ്ച് മാസത്തിനിടെ മൂന്നാം തവണയാണ് കമ്പനി കാറുകളുടെ വില കൂട്ടുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വില ഉയർന്നതോടെ ഉത്പാദനച്ചെലവിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് തീരുമാനമെന്ന് മാരുതി സുസുക്കി അറിയിച്ചു. ജൂൺ ഒന്നിനാണ് ആദ്യ വില വർദ്ധനയുണ്ടായത്. പിന്നീട് ആഗസ്‌റ്റിൽ മുഴുവൻ ശ്രേണിയിലുള്ള വാഹനങ്ങളുടെയും വില 30,000 രൂപ വരെ ഉയർത്തിയിരുന്നു. എന്നാൽ ഇത്തവണ എല്ലാ മോഡലുകൾക്കും വർദ്ധന ബാധകമല്ല. ഏതൊക്കെ മോഡലുകൾക്കാണ് വില വർദ്ധനയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ മറ്റ് കാർ കമ്പനികളും വില വർദ്ധന പ്രഖ്യാപിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധന വിപണിയിൽ സൃഷ്‌ടിക്കുന്ന സമ്മർദ്ദമാണ് ഏറ്റവും വലിയ വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |