SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

കല്യാൺ സിൽക്സിന് ആദിത്യ ബിർള ഗ്രൂപ്പിന്റെ പുരസ്‌കാരം

s

തൃശൂർ: ആദിത്യ ബിർള ലൈഫ്സ്‌റ്റൈൽ ബ്രാൻഡ്സ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം കല്യാൺ സിൽക്‌സിന്. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന ചടങ്ങിൽ കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ അവാർഡ് ഏറ്റുവാങ്ങി. ആദിത്യ ബിർള ലൈഫ്സ്‌റ്റൈൽ ബ്രാൻഡ്സ് ചീഫ് കമേഴ്സ്യൽ ഓഫീസർ പങ്കജ് മെഹ്റോത്ര, ലൂയി ഫിലിപ്പ് ചീഫ് ബിസിനസ് ഓഫീസർ അനിൽ എസ്.കുമാർ എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

കഴിഞ്ഞ വർഷം മാൾട്ടയിൽ നടന്ന ചടങ്ങിലും കല്യാൺ സിൽക്സിനായിരുന്നു ഈ ബഹുമതി. ഫാഷൻ രംഗത്തെ മാറ്റങ്ങളും ഉപഭോക്തൃ വിശ്വാസവുമാണ് തുടർച്ചയായ രണ്ടാം വർഷവും പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് കമ്പനി അറിയിച്ചു. തൃശൂർ ആസ്ഥാനമായി ചെറിയ രീതിയിൽ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ സിൽക്സ് സാരി ഷോറൂം ശൃംഖലയായി വളർന്ന കല്യാൺ സിൽക്സിന് നിലവിൽ ഇന്ത്യയിലും വിദേശത്തുമായി 39 ഷോറൂമുകളുണ്ട്.

ഗുണമേന്മയിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിനും ഉപഭോക്താക്കളുടെ വിശ്വാസത്തിനുമുള്ള അംഗീകാരമാണിതെന്ന് പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALYAN SILKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360