SignIn
Kerala Kaumudi Online
Friday, 11 September 2026 1.09 AM IST

ചെറുകിട സംരംഭകർക്കായി പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

ci

കൊച്ചി : രാജ്യത്തെ ചെറുകിട ബിസിനസ് ഉടമകൾക്കും ഏകാങ്ക സംരംഭകർക്കുമായി പുതിയ 'ആമസോൺ പേ കൊട്ടക് ബിസിനസ് ക്രെഡിറ്റ് കാർഡ്' അവതരിപ്പിക്കാൻ ആമസോൺ പേയും കൊട്ടക് മഹീന്ദ്ര ബാങ്കും ധാരണയായി. ഡിജിറ്റൽ സംഭരണ പ്ലാറ്റ്ഫോമായ ആമസോൺ ബിസിനസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭകർക്ക് ഈ കാർഡ് ലഭ്യമാകും. ബിസിനസ് ആവശ്യങ്ങൾക്കായുള്ള ചെലവുകൾ എളുപ്പമാക്കാനും പ്രവർത്തന മൂലധനം കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിക്കുന്ന തരത്തിൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും പലിശരഹിത വായ്പാ കാലാവധിയുമാണ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. *ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോൺ ബിസിനസ് പ്ലാറ്റ്ഫോം വഴിയുള്ള യോഗ്യമായ പർച്ചേസുകൾക്കും ഫ്‌ളൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ആമസോൺ പേ വഴിയുള്ള ബിൽ അടവുകൾക്കും റീചാർജുകൾക്കും 2 ശതമാനം ക്യാഷ്ബാക്കും മറ്റ് ഇടപാടുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREDIT CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360