SignIn
Kerala Kaumudi Online
Saturday, 12 September 2026 1.27 AM IST

വിജയ്‌യുടെ അഴിമതി വിരുദ്ധ പോരാട്ടത്തെ പിന്തുണക്കണമെന്ന് രമേശ് ചെന്നിത്തല

thanima

വെല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന് ജനങ്ങൾ പിന്തുണ നൽകണമെന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെല്ലൂർ വി.ഐ.ടി സർവകലാശാലയിലെ 25ാമത് ഓണാഘോഷമായ 'തനിമ'യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സർക്കാർ സംവിധാനത്തിലെ ജനവിശ്വാസം തകർക്കുകയാണ്. പ്രോജക്‌ട് സീറോയിലൂടെ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിജയ്‌യെ കൊച്ചിയിലേക്ക് ക്ഷണിച്ച് മോഹൻലാലിനൊപ്പം പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. . വി.ഐ.ടി ചാൻസലർ ഡോ. ജി. വിശ്വനാഥൻ, വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, രമണി ബാലസുന്ദരം, വൈസ് ചാൻസലർ വി.എസ്. കാഞ്ചന ഭാസ്‌കരൻ, പ്രോ വൈസ് ചാൻസലർ പാർഥസാരഥി മാലിക്, രജിസ്ട്രാർ ടി. ജയഭാരതി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360