
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗാർമെന്റ്സ് ക്രിക്കറ്റ് കാർണിവലെന്ന് വിശേഷിപ്പിക്കുന്ന കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗിന്റെ(ജി.പി.എൽ) ഏഴാം പതിപ്പ് നവംബർ 10 മുതൽ 14 വരെ ഗോവയിലെ മഡ്ഗാവ് ക്രിക്കറ്റ് ക്ളബിൽ നടക്കും. ടെക്സ്റ്റയിൽ, ഗാർമെന്റ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാനസിക, ശാരീരിക, തൊഴിൽപരമായ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികളും കേരളത്തിലെ വസ്ത്ര വ്യാപാരികളും വിതരണക്കാരുമടക്കം 300ൽ അധികം പേർ പങ്കെടുക്കും. 12 ടീമുകളാണ് മത്സരിക്കുന്നത്. ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ കൂൾ കളേഴ്സാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രസിഡന്റ് വി.എം.എച്ച് അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, മുജീബ് റഹ്മാൻ, കെ.എം.ടി മാലിക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |