SignIn
Kerala Kaumudi Online
Monday, 14 September 2026 1.15 AM IST

പ്രാഥമിക വിപണിയിൽ ഓഹരി വിൽപ്പന പൂക്കാലം

ipo

നടപ്പുവാരമെത്തുന്നത് 11 ഐ.പി.ഒകൾ

കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പിഒ) വിപണിയിൽ ആവേശം തുടരുന്നു. നടപ്പുവാരം 11 കമ്പനികൾ ചേർന്ന് 24,574 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. മെയിൻ ബോർഡിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്(എൻ.എസ്.ഇ) ഉൾപ്പെടെ അഞ്ച് കമ്പനികളാണ് ഐ.പി.ഒ നടത്തുന്നത്. ചെറുകിട, ഇടത്തരം കമ്പനികളുടെ വിഭാഗത്തിൽ ആറ് കമ്പനികളുടെ ഓഹരി വിൽപ്പന നടക്കും. എൻ.എസ്.ഇയുടെ പ്രാഥമിക ഓഹരി വിൽപ്പനയുടെ സബ്സ്‌ക്രിപ്ഷൻ സെപ്തംബർ 17ന് ആരംഭിക്കും. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കനറാ പെൻഷൻ പ്ളാൻ ഇൻവെസ്‌റ്റ്മെന്റ് ബോർഡ്, അരന്ദ ഇൻവെസ്‌റ്റ്‌മെന്റ്സ് തുടങ്ങിയ പത്ത് സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികളാണ് ഓഫർ ഫോർ സെയിലിലൂടെ(ഒ.എഫ്.എസ്) വിൽപ്പന നടത്തുന്നത്.

ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളായ ഹീറോ മോട്ടോഴ്‌സിന്റേതാണ് തൊട്ടടുത്ത വലിയ പബ്ളിക് ഇഷ്യു. ഒ.പി മുഞ്ജാൽ പ്രൊമോട്ടറായ ഗ്രൂപ്പ് വിപണിയിൽ നിന്ന് ആയിരം കോടി രൂപയാണ് സമാഹരിക്കുന്നത്. എസ്.എസ് റീട്ടെയിൽ, ജിണ്ടാൽ സുപ്രീം(ഇന്ത്യ), സോണാസെലക്ഷൻ ഇന്ത്യ എന്നിവയാണ് മെയിൻബോർഡിൽ വിൽപ്പനയ്ക്ക് എത്തുന്ന മറ്റ് കമ്പനികൾ.

അതേസമയം ആഗോള അനിശ്ചിതത്വങ്ങളിൽ ഉഴലുന്ന ഇന്ത്യയിലെ സെക്കണ്ടറി വിപണി കനത്ത വിൽപ്പന സമ്മർദ്ദത്തിലാണ്. കഴിഞ്ഞ വാരം സെൻസെക്സും നിഫ്‌റ്റിയും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.

എൻ.എസ്.ഇ ഓഹരി വിൽപ്പന സെപ്തംബർ 17ന്

രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിലൊന്നായ എൻ.എസ്.ഇയുടെ ഐ.പി.ഒയ്ക്ക് സെപ്തംബർ 17ന് തുടക്കമാകും. ഓഹരി ഒന്നിന് 1,700 രൂപ മുതൽ 1,785 രൂപ വരെയാണ് വില. സെപ്തംബർ 21ന് വിൽപ്പന അവസാനിക്കും. നങ്കൂര നിക്ഷേപകർക്കുള്ള ബുക്ക് സെപ്തംബർ 16ന് തുറക്കും. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) ഏറ്റവും വലിയ നങ്കൂര നിക്ഷേപകനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി ഇൻവെസ്‌റ്റ്‌മെന്റ് അതോറിറ്റി, ജി.ഐ.സി, ഫിഡിലിറ്റി തുടങ്ങിയവയും പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നടപ്പുവാരത്തെ പ്രധാനികൾ

കമ്പനി : ആരംഭിക്കുന്ന തിയതി: സമാഹരിക്കുന്ന തുക

എൻ.എസ്.ഇ : സെപ്തംബർ 17 : 22,561.6 കോടി രൂപ

ഹീറോ മോട്ടോഴ്‌സ്: സെപ്തംബർ 16 : 1,000 കോടി രൂപ

എസ്.എസ്. റീട്ടെയിൽ : സെപ്തംബർ 16 : 500 കോടി രൂപ

ജിണ്ടാൽ സുപ്രീം ഇന്ത്യ: സെപ്തംബർ 16 : 124.88 കോടി രൂപ

സോനാസെലക്ഷൻ ഇന്ത്യ: സെപ്തംബർ 17 : 141.57 കോടി രൂപ

ഐ.പി.ഒ പൂർത്തിയാക്കുന്ന കമ്പനികൾ

വീഗാലാൻഡ് ഡെവലപ്പേഴ്‌സ്

മാനിക പ്ളാസ്‌ടെക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360