SignIn
Kerala Kaumudi Online
Monday, 14 September 2026 1.14 AM IST

ധനകാര്യ ആപ്പുമായി വിസ്‌

money

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന വിസ്‌ ഫിനാൻഷ്യൽ ആപ്പ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ പുറത്തിറക്കി. 22 സംസ്ഥാനങ്ങളിലായി 360 ശാഖകളും 50 ലക്ഷത്തിലധികം ഉപഭോക്താക്കളുമുള്ള വിസ്‌ മണിയുടെ സേവനശൃംഖലയും വിശ്വാസ്യതയും വിസ്‌ ഫിനാൻഷ്യലിന്റെ സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതാണ് ആപ്പ്. രാജ്യത്തിനകത്തും വിദേശത്തേക്കും പണമയക്കൽ, വിദേശനാണ്യ വിനിമയം, മൾട്ടി-കറൻസി പ്രീപെയ്ഡ് കാർഡുകൾ. വായ്പാ സൗകര്യങ്ങൾ, ആഗോള ഉപയോക്താക്കൾക്കായി യു.പി.ഐ സേവനങ്ങൾ. ബിൽ പേയ്‌മെന്റുകൾ, മൊബൈൽ റീചാർജ്, ട്രാവൽ-വിസ സേവനങ്ങൾ എന്നിവയാണ് ആപ്പിലൂടെ ലഭിക്കുന്ന പ്രധാന സേവനങ്ങൾ. വിവിധ ആപ്പുകളെയും പ്ലാറ്റ്‌ഫോമുകളെയും തമ്മിൽ പരസ്പരം ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന സ്വിച്ച് എന്ന സാങ്കേതിക സംവിധാനമാണ് ആപ്പിലെ മറ്റൊരു പ്രധാന സവിശേഷത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUPEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360