SignIn
Kerala Kaumudi Online
Saturday, 03 October 2026 1.47 AM IST

നിക്ഷേപം ആകർഷിക്കാൻ 'ഫെസ്റ്റിവൽ കേരളം' വരുമെന്ന് മുഖ്യമന്ത്രി

vds

കൊച്ചി: കേരളത്തിന്റെ പൈതൃകം, കല, സംസ്‌കാരം, ടൂറിസം സാദ്ധ്യതകൾ എന്നിവയ്ക്കൊപ്പം നിക്ഷേപ അവസരങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. ഫെഡറൽ ബാങ്ക് സ്ഥാപക ചെയർമാൻ കെ.പി. ഹോർമിസിന്റെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഹൊർമീസ് മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം സാംസ്‌കാരിക പരിപാടിയായി ഒതുങ്ങാതെ നിക്ഷേപ പ്രോത്സാഹനം, ടൂറിസം, സംരംഭകത്വം, കേരളത്തിന്റെ പ്രതിഭാസമ്പത്ത് എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ലക്ഷ്യം. ആധുനിക കാലത്തിനനുസരിച്ച് അടിസ്ഥാന മേഖലകളിൽ സംസ്ഥാനത്തിന്റെ സമഗ്രമായ മാറ്റമാണ് റീ-ഇമാജിനിംഗ് കേരളത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, പൊതുജനക്ഷേമം, വയോജനക്ഷേമം, സ്ത്രീ സുരക്ഷാ എന്നീ മേഖലയിൽ കാലോചിതമായ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ബാങ്കിംഗ് മേഖലയിൽ നിസ്തുല സംഭാവനകൾ നൽകുന്ന ഫെഡറൽ ബാങ്കിന്റെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഫെഡറൽ ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ്, എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FESTIVAL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360