SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.46 AM IST

മൈത്രി അഡ്വർടൈസിംഗ് ഏജൻസി ഒഫ് ദി ഇയർ

loa-agency-of-the-year

തിരുവനന്തപുരം: പ്രഥമ ലവ് ഒഫ് അഡ്വർടൈസിംഗ് (LoA) അവാർഡ്‌സിൽ മൈത്രി അഡ്വർടൈസിംഗ് വർക്‌സ് ഏജൻസി ഒഫ് ദി ഇയർ പുരസ്‌കാരം നേടി. കേരള ടൂറിസത്തിന്റെ പിന്തുണയോടെ അഡ്വർടൈസിംഗ് ക്ലബ് ട്രിവാൻഡ്രം സംഘടിപ്പിച്ച പുരസ്‌കാരച്ചടങ്ങിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ പങ്കെടുത്തു. പരസ്യരംഗത്തെ ശ്രദ്ധേയനായ പ്രതാപ് സുതനെ ലവ് ഒഫ് അഡ്വർടൈസിംഗ് ഹാൾ ഓഫ് ഫെയിമിൽ ആദരിച്ചു. തിരുവനന്തപുരത്ത് പരസ്യരംഗത്തെ യാത്ര ആരംഭിച്ച അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി പ്രമുഖ ഏജൻസികൾക്കും ബ്രാൻഡുകൾക്കുമായി പ്രവർത്തിച്ചിട്ടുണ്ട്. അഡ്വർടൈസിംഗ് ക്ലബ് ട്രിവാൻഡ്രം പ്രസിഡന്റ് ലാജ് സലാം, LoA കൺവീനർ തോമസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MITRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360