
5,000 കോടി ഡോളര്‍ ലഭിക്കുമെന്ന് പ്രതീക്ഷ
കൊച്ചി: രൂപയ്ക്ക് കരുത്ത് പകരാനായി റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ച നടപടികള്‍ 5,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ യുദ്ധം മൂലം നടപ്പുവര്‍ഷം ഇന്ത്യയുടെ ബാലന്‍സ് ഒഫ് പേയ്‌മെന്റിലുണ്ടാകാന്‍ ഇടയുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് ഇതിലൂടെ കഴിയും.
ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ വിദേശ ഫണ്ടുകള്‍ നടത്തുന്ന നിക്ഷേപങ്ങളുടെ മൂലധന നേട്ടത്തിനും പലിശയ്ക്കും നികുതി ഒഴിവാക്കുമെന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയില്‍(സെബി) രജിസ്റ്റര്‍ ചെയ്ത വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വരുമാനത്തിന് 30 ശതമാനവും ഹ്രസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനവും നികുതി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയിരുന്നു. ദീര്‍ഘകാല മൂലധന നേട്ടത്തിന് 12.5 ശതമാനമാണ് നികുതിയാണ് ബാധകമായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |