
കൊച്ചി: ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസുകൾ സദ്ധ്യമാക്കുന്ന ഫ്‌ളൈ 91 എയർലൈൻസ് 2024ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ അഭിമാനമായ യുദ്ധവിമാന പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ ഫ്‌ളൈ 91 പൈലറ്റായി എത്തിയതോടെ വ്യോമയാനരംഗത്ത് ഫ്‌ളൈ 91 പുതിയ ചർച്ചയായി. ഇപ്പോഴിതാ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങൾക്ക് ഒറ്റയടിക്ക് ഓർഡർ നൽകിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മലയാളിയായ മാനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളൈ 91 ന്റെ ഈ നേട്ടം കേരളത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.
9400 കോടി മുടക്കിയാണ് 40 വിമാനങ്ങൾ കമ്പനി വാങ്ങുന്നത്. ഫ്രഞ്ച് ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുന്നത്. പുതിയ വിമാനങ്ങൾ എത്തുന്നതിന് മുമ്പ് ആറ് മുതൽ എട്ട് വരെ വിമാനങ്ങൾ കൂടി കമ്പനി പാട്ടത്തിനെടുക്കും. 40 പുതിയ വിമാനങ്ങൾ കമ്പനിയുടെ ഭാഗമകാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
70 സീറ്റുകളുള്ള 40 വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയത്. ലോകത്തിലെ ഒരു പ്രാദേശിക എയർലൈൻ നടത്തുന്ന ഏറ്റവും വലിയ എടിആർ ഓർഡറാണിത്. 2017 ൽ ഇൻഡിഗോ 50 എടിആറുകൾ ഓർഡർ ചെയ്ത് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് എടിആറിന് ഇത്രയും വലിയ ഓർഡർ ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ ആരംഭിച്ച ഫ്‌ളൈ 91 ഇപ്പോൾ 12 സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ 280 വിമാന സർവീസുകൾ നടത്തുന്നു. മഹാരാഷ്ട്രയിലെ പൂനെ, സിന്ധുദുർഗ്, സോളാപൂർ, ജൽഗാവ്, ലക്ഷദ്വീപിലെ അഗത്തി, കർണാടകയിലെ ഹുബ്ബള്ളി ആന്ധ്രാപ്രദേശിലെ തിരുപ്പതി, വിജയവാഡ, രാജമുണ്ട്രി എന്നീ നഗരങ്ങളെ ബെംഗളൂരു, ഗോവ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു.
തൃശൂർ കുന്നംകുളത്ത് കുടുംബവേരുള്ള മനോജ് ചാക്കോയുടെ ഉടമസ്ഥതയിലണ് കമ്പനി പ്രവർത്തിക്കുന്നത്. വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം പ്രവർത്തന പരിചയസമ്പത്തുള്ള മനോജ് ചാക്കോ കിംഗ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ ചെറുപട്ടണങ്ങൾ കോർത്തിണക്കി സർവീസ് നടത്തുന്ന കേന്ദ്രസർക്കാരിന്റെ 'ഉഡാൻ' പദ്ധതിയുടെ ഭാഗമായാണ് ഫ്‌ളൈ91 സർവീസുകൾ. ഇന്ത്യയുടെ ടെലഫോൺ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് പേരിൽ 91 ചേർത്തിട്ടുള്ളത്.
Indian regional airline Fly91, launched in 2024, has ordered 40 new 70-seater aircraft from ATR, valued at 9400 crore rupees. This massive procurement, the largest ATR order globally by a regional carrier, signifies major expansion. Owned by Malayali Manoj Chacko, the low-cost airline currently operates 280 weekly services across 12 destinations under the UDAN scheme.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |