SignIn
Kerala Kaumudi Online
Thursday, 24 September 2026 4.11 AM IST

കെ.ടി.എം ഇന്നാരംഭിക്കും: റെക്കാഡ് പങ്കാളിത്തം

travelmart

കൊച്ചി: മുൻനിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം 2026) പന്ത്രണ്ടാം പതിപ്പ് ഇന്ന് (24) കൊച്ചിയിൽ ആരംഭിക്കും. വൈകിട്ട് അഞ്ചിന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം-സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയാകും.

നാളെ മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് മാർട്ടിന്റെ ഭാഗമായ ബിസിനസ് കൂടിക്കാഴ്ചകളും പ്രദർശനവും നടക്കുന്നത്. രജിസ്ട്രേഷൻ 3000 കടന്നെങ്കിലും 1,200 ബയർമാരും 300 നോൺ-ഹോസ്റ്റഡ് ബയർമാരുമായി നിശ്ചയിച്ചു. ടൂറിസം സംരംഭകരുടെ 383 സ്റ്റാളുകളും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

കേരള ടൂറിസത്തിൽ നിക്ഷേപവും സഞ്ചാരികളെയും ലക്ഷ്യമിട്ട് 45,000 ലധികം ബിസിനസ് കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ, വാണിജ്യ കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മാർട്ടിന് ശേഷം പ്രതിനിധികൾക്ക് 12 പ്രധാന മേഖലകളിൽ സന്ദർശനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.ടി.എം ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTM 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360