
ചമ്പത് റായിയെക്കുറിച്ച് പരാമർശമില്ല
ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ എട്ട് ജീവനക്കാരെ പ്രതികളാക്കി എസ്.ഐ.ടി കുറ്റപത്രം. ക്ഷേത്രത്തിൽ കാണിക്കയെണ്ണാൻ നിയോഗിക്കപ്പെട്ടിരുന്നവരാണിവർ. ആരോപണ വിധേയരായിരുന്ന ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ്, മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്ര തുടങ്ങിയവർക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ല.
7000 പേജുള്ള കുറ്രപത്രം യു.പി ഫൈസാബാദിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു. മലയാളിയായ റേഞ്ച് ഐ.ജി എസ്.കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തിട്ട് നാളെ 90 ദിവസമാകും. അതിനുമുമ്പ് കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. അതൊഴിവാക്കാനാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.
അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്‌തവ, ടിന്നു എന്ന രാംശങ്കർ യാദവ് എന്നിവരാണ് പ്രതികൾ. ചമ്പത് റായിയുടെ വിശ്വസ്‌തനായിരുന്നു ടിന്നു.
ശക്തമായ തെളിവുകൾ
ക്ഷേത്രത്തിൽ നിന്ന് പണം മോഷ്‌ടിച്ച് പുറത്തേക്ക് കടത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ അടക്കം ശക്തമായ തെളിവുകൾ കുറ്റപത്രത്തിൽ
105 തവണ മോഷണം നടന്നു. 80 ലക്ഷത്തോളം രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു. 173 നിർണായക സാക്ഷികളുടെ മൊഴികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |