SignIn
Kerala Kaumudi Online
Thursday, 24 September 2026 4.01 AM IST

ലീഗ് ഒഫ് ഓൺട്രപ്രണേഴ്‌സ് ഫ്രാഞ്ചൈസി ലോഞ്ച്

cricket

കൊച്ചി: സംരംഭകരുടെ കൂട്ടായ്മയായ ലീഗ് ഒഫ് ഓൺട്രപ്രണേഴ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫ്രാഞ്ചൈസി ലോഞ്ച് കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ നടന്നു. ഫ്രാഞ്ചൈസി ലേലത്തിൽ എൻസൺ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി ടീമിന്റെ ഫ്രാഞ്ചൈസി അവകാശം 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.

ലീഗ് ഒഫ് ഓൺട്രപ്രണേഴ്‌സ് ചെയർമാൻ ശിവപ്രസാദ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൽനിഷാൻ ഷാഹുൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഭിൽ ദേവ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാഗേഷ് മേനോൻ എന്നിവർ പങ്കെടുത്തു. ബിസിനസ് രംഗത്തെ പ്രമുഖരും ഫ്രാഞ്ചൈസി ഉടമകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRANCHISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360