SignIn
Kerala Kaumudi Online
Friday, 11 September 2026 11.39 AM IST

സ്വർണവില വീണ്ടും താഴേയ്ക്ക്; പവന് 1,920 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി. ഒരു പവന് 1,​920 രൂപ കുറഞ്ഞ് 1,12,120 രൂപയായി. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായും ഒരു പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായുമായിരുന്നു.

ആഗോളതലത്തിൽ ഉയർന്നുവന്ന വിവിധ പ്രതികൂല ഘടകങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഇന്ന് ഒന്നര ശതമാനത്തോളം ഇടിവ് നേരിട്ടതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതും പിന്നാലെ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടുമെന്നത് സംബന്ധിച്ച ഭീതി ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയിൽ ദൃശ്യമായത്.

വെള്ളിവില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപയാണ്. 10 ഗ്രാമിന് 2,450 രൂപയും 100 ഗ്രാമിന് 24,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,45,000 രൂപ നൽകണം.

English Summary

Gold prices in Kerala declined again today, with the price of 22-carat gold falling in the domestic market. The drop follows a significant decline in international gold prices amid concerns over rising crude oil prices, inflation and interest rates linked to tensions in West Asia. Silver prices also recorded a decline in Kerala.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE KERALA, KERALA GOLD RATE, GOLD PRICE TODAY, SWARNAVILA, GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360