SignIn
Kerala Kaumudi Online
Wednesday, 07 October 2026 10.32 PM IST

ശത്രുക്കളുടെ മിസൈലും ടോർപിഡോയും മൈനുമെല്ലാം സ്വയം പ്രതിരോധിക്കും,​ സമുദ്രത്തിലെ മറ്റ് കപ്പലുകളുടെ 'രക്ഷകനെ' പുറത്തിറക്കി ഇന്ത്യ

surya-ship
സൂര്യ കപ്പലിന്റെ ഔദ്യോഗിക ഉദ്‌ഘാടനം

വിശാഖപട്ടണം: സ്വന്തമായി വികസിപ്പിച്ച ആദ്യ ഫ്‌ളീറ്റ് സഹായ യുദ്ധകപ്പൽ (ഫ്‌ളീറ്റ് സപ്പോർട്ടിംഗ് ഷിപ്പ്)​ പുറത്തിറക്കി ഇന്ത്യ. സൂര്യ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ (എഫ്‌എസ്‌എസ്-1)​ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്‌‌യാർഡ് ലിമിറ്റഡിൽ (എച്ച്എസ്എൽ) വച്ചാണ് ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കിയത്. ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിൽ ഐഎൻഎസ് ശക്തി,​ ഐഎൻഎസ് ജ്യോതി എന്നീ ഫ്‌ളീറ്റ് ടാങ്കറുകളും വെസ്റ്റേൺ തീരത്ത് ഐഎൻഎസ് ദീപക്,​ ഐഎൻഎസ് ആദിത്യ എന്നീ കപ്പലുകളും നിലവിൽ നാവികസേനയ്‌ക്കുണ്ട്. യുദ്ധകപ്പലുകൾക്ക് സമുദ്രത്തിൽവച്ച് ഇന്ധനം നിറയ്‌ക്കുന്നതും സാധനങ്ങൾ എത്തിക്കുന്നതും ഇവയാണ്.

82 ശതമാനം തദ്ദേശീയമായി നിർമ്മിച്ചവയാണ് ഫ്‌ളീറ്റ് ടാങ്കർ കപ്പലുകൾ. നാവികസേനാ മാനദണ്ഡങ്ങൾ പാലിച്ച് സമയം കുറച്ചാണ് കപ്പൽ എച്ച്എസ്എൽ അധികൃതർ നിർമ്മിച്ചത്. 223.6 മീറ്റർ നീളവും 31.5 മീറ്റർ വീതിയും 9.3 മീറ്റർ ആഴവുമുള്ളതാണ് സൂര്യ. 43,500 ടൺ സ്ഥാനാന്തര ശേഷിയും മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ ദൂരം പരമാവധി വേഗതയും ഇതിനുണ്ട്. 20,000 ടൺ ലോ സൾഫർ ഹൈസ്‌പീഡ് ഡീസലും 2500 ടൺ ഏവിയേഷൻ ടർബൈൻ ഇന്ധനവും വഹിക്കാൻ സൂര്യയ്‌ക്ക് ശേഷിയുണ്ട്.

ഇന്ത്യൻ മഹാ സമുദ്രത്തിലും പുറമേയും 60 ദിവസം തുടർച്ചയായി മിഷന് പര്യാപ്‌തമായതാണ് സൂര്യ. മിസൈലുകൾ, ടോർപിഡോ, മൈനുകൾ എന്നിവയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാൻ ശേഷിയുള്ളതാണിത്. ഹെലികോപ്‌റ്റർ ലാൻഡിംഗ് സംവിധാനം, അത്യാധുനിക മെഡിക്കൽ ആശുപത്രി സംവിധാനം, ദുരന്തനിവാരണത്തിന് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ എന്നിവ ഇതിലുണ്ട്. നാവികസേനയിലെ ഏറ്റവും വലിയ അനുബന്ധ കപ്പലുകളിൽ ഒന്നാണ് സൂര്യ.

English Summary

India has launched its first indigenously developed Fleet Support Ship (FSS). Named Surya (FSS-1), the vessel was launched on Tuesday by Union Defence Minister Rajnath Singh at Hindustan Shipyard Limited (HSL) in Visakhapatnam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA SHIP, INDIAN NAVY, INDIGENIOUS SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360