ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026ൽ ഇന്ത്യൻ താരങ്ങൾക്ക് വിരുന്നൊരുക്കിയ ഗ്ലാസ്‌കോയിലെ ഇന്ത്യൻ റെസ്റ്റോറന്റ് വിവാദത്തിൽ. റെസ്റ്റോറന്റിൽ ഉപയോഗിച്ച നാപ്‌കിനിൽ അച്ചടിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടം അപൂർണമാണെന്ന് പരാതിപ്പെട്ട് ഇന്ത്യൻ ബോക്‌സറായ ലവ്‌ലിന ബോർഗൊഹൈൻ രംഗത്തെത്തി.
'മിസ്റ്റർ സിങ്‌സ് ഇന്ത്യ- ദി ഹോം ഒഫ് കറി' എന്ന റെസ്റ്റോറന്റാണ് ഇന്ത്യൻ സംഘത്തിന് അത്താഴവിരുന്ന് ഒരുക്കിയത്. നാപ്‌കിനിൽ അച്ചടിച്ചിരുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ലവ്ലീനയുടെ ജന്മനാടായ ആസാം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ലവ്‌ലിന ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട ചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലവ്‌ലിനയുടെ ആരോപണത്തെ ബോക്‌സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബിഎഫ്‌ഐ) പ്രസിഡന്റ് അജയ് സിംഗും പിന്തുണച്ചു. ഭൂപടത്തിൽ ജമ്മു കാശ്‌മീരും ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിന് അനുസരിച്ചല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭൂപരിധി തെറ്റായി കാണിക്കുന്ന ഭൂപടം ഉടൻ തിരുത്തണമെന്നും അദ്ദേഹം റെസ്റ്റോറന്റിനോട് ആവശ്യപ്പെട്ടു. വിവാദത്തിൽ റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.
അതേസമയം, കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ബോക്‌സർമാർ ചരിത്രനേട്ടം സ്വന്തമാക്കി. ശനിയാഴ്‌ച മാത്രം ഏഴ് സ്വർണമെഡലുകളാണ് ബോക്‌സിംഗിൽ ഇന്ത്യ നേടിയത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യൻ ബോക്‌സിംഗ് താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
മത്സരങ്ങൾ അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഇന്ത്യ 13 സ്വർണം, 17 വെള്ളി, ഒമ്പത് വെങ്കലം ഉൾപ്പടെ ആകെ 39 മെഡലുകളുമായി സ്‌കോർ പട്ടികയിൽ നാലാം സ്ഥാനത്താണ്. 62 സ്വർണമെഡലുകളുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 26 സ്വർണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 18 സ്വർണവുമായി കാനഡ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യ നേടിയ എട്ട് സ്വർണമെഡലുകളിൽ ഏഴും ബോക്‌സിംഗിൽ നിന്നാണ്. പുരുഷന്മാരുടെ എഫ്57 പാരാ ഷോട്ട് പുട്ടിൽ സോമൻ റാണയാണ് ഇന്ത്യയ്‌ക്കായി മറ്റൊരു സ്വർണമെഡൽ നേടിയത്.
Indian boxer Lovlina Borgohain criticised a Glasgow restaurant for using napkins featuring an allegedly incomplete map of India. The Boxing Federation of India also objected, urging the restaurant to correct the map. The restaurant is yet to respond.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |