SignIn
Kerala Kaumudi Online
Sunday, 23 August 2026 12.38 AM IST

ജോലിക്ക് പോകാനിരുന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; യുകെയിൽ മലയാളി നഴ്‌സിന്റെ മരണം അപ്രതീക്ഷിതം

READ ENGLISH VERSION
shaimy
ഷൈമി പി.കെ

മാഞ്ചസ്റ്റ‌ർ: യുകെയിൽ മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ചനിലയിൽ കണ്ടത്. അന്നേദിവസം ഷൈമിക്കും ഡ്യൂട്ടിയുണ്ടായിരുന്നു.

കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയാണ്. പഠനത്തിനായി യുകെയിലെത്തിയ ജോയലും ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും സഹോദരന്മാരും യുകെയിലുണ്ട്.

2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐ.പി.സി എബനേസർ സഭാംഗമായിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർനടപടികൾ പൂർത്തിയായ ശേഷമേ വ്യക്തമാകൂ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary

A 28-year-old Malayali nurse, Shaimy P.K. from Thrissur, was found dead at her residence in Manchester, UK. She worked at Royal Manchester Children's Hospital and was discovered by her husband yesterday morning. The cause of death is yet to be determined following further procedures. Efforts to repatriate her body to India are currently underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOUND DEAD, UK, EUROPE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360