SignIn
Kerala Kaumudi Online
Saturday, 18 July 2026 2.03 AM IST

സമാശ്വാസത്തിന് ഫ്രാൻസും ഇംഗ്ളണ്ടും

b

മയാമി: സെമിയിൽ തോറ്റ് കിരീടസ്വപ്നങ്ങൾ തകർന്നുടഞ്ഞതിന്റെ ആഘാതത്തിൽ നിന്ന് മൂന്നാം സ്ഥാനത്തിന്റെ സമാശ്വാസം തേടി ഇംഗ്ളണ്ടും ഫ്രാൻസും കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30ന് മയാമിയിലാണ് ലൂസേഴ്സ് ഫൈനൽ.

സെമിയിൽ അർജന്റീനയുമായി ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇംഗ്ളണ്ട് രണ്ടു ഗോളുകൾ ഏറ്റുവാങ്ങിയത്. സ്പെയ്ൻ ഫ്രാൻസിനോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് സെമിയിൽ വീണുപോയത്. ആദ്യമായാണ് ഇംഗ്ളണ്ട് ലൂസേഴ്സ് ഫൈനലിൽ കളിക്കുന്നത്. ഫ്രാൻസിന്റെ നാലാം ലൂസേഴ്സ് ഫൈനൽ.

അർജന്റീന - സ്പെയ്ൻ

ഫൈനൽ നാളെ

നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും 2010ലെ ജേതാക്കളായ സ്പെയ്നും തമ്മിലുള്ള ഫൈനൽ ഞായറാഴ്ച രാത്രിയാണ്. കലാശക്കളിയിൽ ആരു കപ്പടിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനകോടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360