SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.41 AM IST

മെസ്സി അര്‍ജന്റീനയിലേക്ക് മടങ്ങിയില്ല, അമേരിക്കയില്‍ തുടരുന്നത് സഹതാരത്തിനൊപ്പം; കാരണം അറിയിച്ച് എഎഫ്എ

lionel-messi
ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് കലാശപ്പോരില്‍ കാലിടറിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിന്‍ അര്‍ജന്റീനയെ തോല്‍പ്പിക്കുകയായിരുന്നു. ഫൈനലില്‍ തോറ്റുവെങ്കിലും നാട്ടിലെത്തിയ അര്‍ജന്റീന താരങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. റെഡ് കാര്‍പ്പറ്റ് വിരിച്ചും മിലിറ്ററി ബാന്‍ഡിന്റെ അകമ്പടിയോടെയുമാണ് താരങ്ങളെ വരവേറ്റത്. വിമാനത്താവളത്തിന് പുറത്ത് പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.


എസൈസയിലെ മിനിസ്‌ട്രോ പിസ്റ്ററിനി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) ഓഫിസിന് പുറത്ത് ആയിരക്കണക്കിന് ആരാധകര്‍ ഒത്തുകൂടി ദേശീയ ടീമിന് പിന്തുണ അറിയിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് ഒപ്പമാണ് ഒരു സംഘം താരങ്ങള്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ നായകനും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സി ഈ സംഘത്തിനൊപ്പം ജന്മനാടായ അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയില്ല.

മേജര്‍ ലീഗ് സോക്കറില്‍ കളിക്കുന്നതിനാണ് മെസ്സി അമേരിക്കയില്‍ തുടരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എംഎല്‍എല് സീസണില്‍ മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ ആദ്യ മത്സരം ജൂലായ് 23നാണ്. ലോകകപ്പിനു ശേഷം വിശ്രമം ആവശ്യമായതിനാല്‍ ആദ്യ മത്സരങ്ങളില്‍ താരം കളിച്ചേക്കില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂലായ് 22ന് ചിക്കാഗോ ഫയര്‍ എഫ്സിക്കെതിരെയുള്ള മത്സരവും ജൂലായ് 25ന് സിഎഫ് മോണ്‍ട്രിയലിനെതിരെയുള്ള മത്സരവും മെസ്സിക്കും അദ്ദേഹത്തിന്റെ അര്‍ജന്റീന, ഇന്റര്‍ മയാമി സഹതാരം റോഡ്രിഗോ ഡി പോളിനും നഷ്ടമാകും.

English Summary

lionel messi staying back in usa and afa explains why

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, ARGENTINA, AFA, MLS, INTER MIAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360