SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.51 PM IST

പണം വാങ്ങിയിട്ട് ചൈനയിലും അർജന്റീന കളിക്കാൻ പോയില്ല,​ അവരും കേസ് കൊടുത്തെന്ന് വി അബ്‌ദുറഹിമാൻ

READ ENGLISH VERSION
abdurahiman

കോഴിക്കോട് : മെസി വിവാദത്തിൽ കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ,​ റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ലെന്ന് അബ്ദുറഹിമാൻ പറഞ്ഞു. തിരൂർ തലക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിൽ അർജന്റീന പണം വാങ്ങിയിട്ടും കളിക്കാൻ പോയിട്ടില്ല. അവരും കേസ് കൊടുത്തിരുന്നു. മെസി വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്നും അബ്‌ദുറഹിമാൻ പറഞ്ഞു.

മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)​ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മുൻമന്ത്രിയുടെ പ്രതികരണം. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് സംഭവുമായി ബന്ധപ്പെട്ട് ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ എസ്.ഐ.ടി തീരുമാനമെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V ABDURAHIMAN, V ABDURAHIMAN STATEMENT, ARGENTINA MESSI CONTROVERSY, MESSI CONTOVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA