
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് 549.22 കോടിയുടെ തട്ടിപ്പ് നടത്തിയതായി സർക്കാർ നിയോഗിച്ച ജി.എസ്.ടിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് മുഴുവൻ തട്ടിപ്പും നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യു.എസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത ബാങ്കിതര വായ്പകൾ, ആദായനികുതിവെട്ടിപ്പ്, മുദ്രപ്പത്ര വില വെട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തി. ഇതു തടയുന്നതിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ഗുരുതരവീഴ്ച സംഭവിച്ചു. റിപ്പോർട്ട് സർക്കാരിന് കൈമാറി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഫെമ വിഭാഗം, രജിസ്ട്രാർ ഒഫ് ചിറ്റ്സ്, രജിസ്ട്രാർ ഒഫ് കമ്പനീസ്, കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണമെന്നാണ് ശുപാർശ.
ജി.എസ്.ടി ഉദ്യോഗസ്ഥർ നികുതിവെട്ടിപ്പ് കണ്ടെത്തിയെങ്കിലും കാഞ്ഞങ്ങാട്ടെ ഇന്റലിജൻസ് ഓഫീസർ, തിരുവനന്തപുരം ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി കമ്മിഷണർ, കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്), കോഴിക്കോട് ജോയിന്റ് കമ്മിഷണർ (ഇന്റലിജൻസ്) എന്നിവരിൽ നിന്ന് തെറ്റായ ഇടപെടലും വീഴ്ചയുമുണ്ടായി. ഇവർക്കെതിരെ അച്ചടക്കനടപടിക്കും ശുപാർശ ചെയ്തു.
രജിസ്ട്രേഷൻ ഐ.ജി അന്വേഷണവും ജി.എസ്.ടിയിൽ വകുപ്പുതല നടപടിയും വേണമെന്ന് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇടപാട് 6 രഹസ്യ
അക്കൗണ്ടുകളിലൂടെ
1.സ്പോൺസറുടെ കമ്പനിയുമായി ബന്ധപ്പെട്ടോ ഔദ്യോഗിക രേഖകളിലോ പരാമർശിക്കാത്ത ആറ് അക്കൗണ്ടുകൾ എസ്. ഐ.ടി കണ്ടെത്തിയത് നിർണായകമായി
2.549.22കോടി സമാഹരിച്ചതിൽ 212.75കോടി ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തതാണ്
3.ബാക്കി 336.47കോടിയിൽ വരവിന്റെ ഉറവിടം കാണിച്ചിട്ടില്ല. എന്നാൽ, 102.47കോടി കമ്പനിയുടെ വരുമാനമായി കാണിച്ച് റിട്ടേൺ ഫയൽ ചെയ്തു. ഇതോടെ ശേഷിക്കുന്ന 234.31കോടി കള്ളപ്പണമായി.
4.സംശയാസ്പദമായ ആറ് അക്കൗണ്ട് വഴിയും മുഴുവൻ പണവും പോയിരിക്കുന്നത് സ്പോൺസറുടെ മെയിൻ അക്കൗണ്ടിലേക്കാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് 549.22 കോടിയുടെ തട്ടിപ്പെന്ന് എസ്.ഐ.ടി നിഗമനത്തിലെത്തിയത്.
നികുതി നഷ്ടം 25.78 കോടി
1.അർജന്റീന ഫുട്ബാൾ അസോസിയേഷനു കളക്ഷൻ ഏജന്റായ ടൂർ പ്രോഡ് എന്റർ വഴി അയച്ച 126.03കോടിരൂപയുടെ (1.45 കോടി ഡോളർ) ജി.എസ്.ടിയായ 22.68 കോടി
2.അഞ്ച് വിദേശഇടപാടുകളിലായി നടത്തിയ 1.89 കോടിയുടെ ജി.എസ്.ടിയായ 35.15ലക്ഷം
3.സ്റ്റേഡിയം നവീകരണത്തിന് കൂടുതൽ തുകയുടെ ചെലവ് കാട്ടി ഇൻപുട്ട് ടാക്സ് ഇനത്തിൽ സർക്കാരിൽ നിന്ന് തട്ടിയെടുത്ത 2.75കോടി. ആകെ സംസ്ഥാനസർക്കാരിന് നികുതിനഷ്ടം 25.78കോടിരൂപയാണ്.
സ്റ്റേഡിയത്തിലും
മുദ്രപത്രത്തിലും തട്ടിപ്പ്
പേജ്-
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |