
ആദ്യ സെമി രാത്രി 12.30 മുതൽ
ഡാലസ്: ലോകകപ്പ് ഫുട്ബാളിലെ ആദ്യ സെമി ഫൈനലിൽ യൂറോപ്യൻ ശക്തികളായ ഫ്രാൻസും സ്പെയ്‌നും മുഖാമുഖം. ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ഡാലസിലാണ് മത്സരം. മൊറോക്കോയെ ക്വാർട്ടറിൽ 2-0ത്തിന് കീഴടക്കിയാണ് ഫ്രാൻസിന്റെ വരവ്. സ്പെയ്ൻ ക്വാർട്ടറിൽ 2-1ന് മറികടന്നത് ബെൽജിയത്തെ. ഇരുടീമുകളും ഈ ലോകകപ്പിൽ ഒരു കളിപോലും തോറ്റിട്ടില്ല. ഫ്രാൻസ് എല്ലാ കളിയും ജയിച്ചു. സ്പെയ്ൻ ആദ്യ മത്സരത്തിൽ കേപ് വെർദേയോട് സമനില വഴങ്ങിയെങ്കിലും പിന്നീടെല്ലാം ജയിച്ചു. ഫ്രാൻസിന്റെ കുന്തമുന നായകൻ കിലിയൻ എംബാപ്പെ. സ്പെയ്നിന്റെ തുറുപ്പുചീട്ടാകുന്നത് കൗമാരതാരം ലാമിൻ യമാൽ.
നാളെ രാത്രി 12.30ന് രണ്ടാം സെമിയിൽ അർജന്റീന ഇംഗ്ളണ്ടിനെ നേരിടും.
ടി.വി ലൈവ്
യുണൈറ്റ് 8 സ്പോർട്സിലും സീ ഫൈവിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |