ദുബായ്: ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. നമ്മുടെ നാടിനെ അപേക്ഷിച്ച് യുഎഇയിലെ നിയമങ്ങളിൽ വലിയ വ്യത്യാസമുണ്ട്. ഇവിടെ നിസാരമെന്ന് കരുതി ചെയ്യുന്ന പലതും യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിൽ ഒന്നാണ് ഗൂഗിളിൽ നൽകുന്ന മോശം റിവ്യൂകൾ.
ഉപഭോക്താവിന് ന്യായമായ വിമർശനമാകാം. എന്നാൽ, മനഃപൂർവം കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുക, സംഘടിതമായി റിവ്യൂ ക്യാമ്പെയ്നുകൾ നടത്തുക, ഒരു ബിസിനസ് സ്ഥാപനത്തിനെതിരെ ഭീഷണി മുഴക്കുക തുടങ്ങിയവ ചെയ്യുന്നവർ യുഎഇ നിയമപ്രകാരം ക്രിമിനൽ, സിവിൽ നടപടികൾക്ക് വിധേയരായേക്കാം.
ഒരു കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും സാമ്പത്തിക നഷ്ടം വരുത്താനും ലക്ഷ്യമിട്ട് ഗൂഗിൾ മാപ്പിൽ വ്യാജവും മോശവുമായ റിവ്യൂകൾ പോസ്റ്റ് ചെയ്ത ഒരു സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചില വാണിജ്യ സ്ഥാപനങ്ങൾ സംഘംചേർന്നാണ് വ്യാജ റിവ്യൂകൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള 2021ലെ യുഎഇ ഫെഡറൽ ഡിക്രി ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചാകും ശിക്ഷ. സൈബർ കുറ്റകൃത്യ നിയമത്തിലെ 43-ാം വകുപ്പ് പ്രകാരം, ഓൺലൈൻ വഴിയുള്ള ഇത്തരം അപകീർത്തിപ്പെടുത്തലിന് തടവുശിക്ഷയും 2,50,000 (64,49,010 രൂപ) മുതൽ 5,00,000 ദിർഹം (1,28,98,020 രൂപ) വരെ പിഴയ്ക്കും കാരണമായേക്കാം. പരാതി ലഭിച്ചാൽ റിവ്യൂവിലെ ഉള്ളടക്കവും അത് പ്രസിദ്ധീകരിച്ച സാഹചര്യവും കണക്കിലെടുത്താകും ശിക്ഷ തീരുമാനിക്കുക. മനഃപൂർവമല്ലാത്ത സാധാരണ റിവ്യൂകൾക്ക് യാതൊരു കാരണവശാലും നിയമനടപടി സ്വീകരിക്കുന്നല്ല.
The UAE has warned against posting fake or defamatory Google reviews targeting businesses. Under the country’s cybercrime law, offenders may face imprisonment and fines ranging from AED 250,000 to AED 500,000, depending on the circumstances. Dubai Police recently arrested a group accused of posting fake reviews to damage a company’s reputation and cause financial losses.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |