റിയാദ്: സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിന് കേടുപാടുണ്ടാവുകയും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വിമാനങ്ങൾ വഴിതിരിച്ചുവിട്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഷൈബയിലെ എണ്ണപാടം ലക്ഷ്യമിട്ടാണ് ഹൂതി ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം വീണാണ് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികൾ മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു.
സൗദി അരാംകോയുടെ തെക്കുകിഴക്കൻ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിർത്തിയോട് ചേർന്നാണ് ഈ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ അവശിഷ്ടം വീണ് രണ്ടുമരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
#بيان بشأن استهداف مطار الملك فهد الدولي بالدمام.
#الطيران_المدني https://t.co/kJdjG8xGoE
— هيئة الطيران المدني (@ksagaca) October 21, 2026
അതിനിടെ സൗദിയിൽ ഹൂതി ആക്രമണം തുടരുന്നതിനിടെ എംബസി ജീവനക്കാരോട് രാജ്യംവിടാൻ യുഎസ് നിർദേശിച്ചു. അത്യാവശ്യ ജോലികളിൽ അല്ലാത്ത യുഎസ് സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ്.
Houthi attacks targeted King Fahd International Airport in Dammam and the Shaybah oilfield in Saudi Arabia. One person was reportedly killed and eight injured in the airport attack, which caused damage to airport facilities and buildings and forced flights to be diverted. Two expatriates from the Philippines and Nepal were killed by falling drone debris at the Shaybah oilfield.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |