SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

പ്രവാസികൾ അറിയാൻ; നവംബർ ഒന്ന് മുതൽ പുത്തൻ മാറ്റം, ഫൈൻ വാങ്ങിക്കൂട്ടേണ്ടെങ്കിൽ ശ്രദ്ധിക്കൂ

dubai
പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയിലെ ഗതാഗത നിയമങ്ങളും സംവിധാനങ്ങളും നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ വ്യത്യസ്‌തമാണ്. റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിശ്ചിത വേഗതയിൽ കൂടുകയോ കുറയുകയോ ചെയ്‌താൽ പിഴയടയ്‌ക്കേണ്ടിവരും. ഇപ്പോഴിതാ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗതാ പരിധികൾ 2026 നവംബർ ഒന്ന് മുതൽ മാറുമെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോ‌ർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

വാഹനവുമായി പുറത്തിറങ്ങുന്ന പ്രവാസികൾ ഉൾപ്പെടെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. മൂന്ന് റോഡുകളിൽ വേഗത പരിധി വർദ്ധിപ്പിക്കുകയും രണ്ട് റോഡുകളിൽ കുറയ്‌ക്കുകയുമാണ് ചെയ്‌തിരിക്കുന്നത്. ഈ മാറ്റങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ബാധകമായിരിക്കും. പുതിയ വേഗത പരിധികളെക്കുറിച്ച് വിശദമായി അറിയാം.

വേഗത പരിധി വർദ്ധിച്ചവ

  • അൽ അസായൽ സ്ട്രീറ്റ് ( ഔദ് മൈത സ്ട്രീറ്റിനും അൽ മെയ്‌ദാൻ സ്ട്രീറ്റിനും ഇടയിൽ) - മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കി.

  • അൽ മുസ്‌തഖ്‌ബാൽ സ്‌ട്രീറ്റ് ( ഷെയ്‌ഖ് റാഷിദ് സ്‌‌ട്രീറ്റിനും അൽ മെയ്‌ദാൻ സ്‌ട്രീറ്റിനും ഇടയിൽ) - മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററാക്കി.

  • ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് (ഷെയ്‌ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ) - മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററാക്കി.

വേഗത പരിധി കുറച്ചവ

  • അൽ റബാത്ത് സ്‌ട്രീറ്റ് (മറാക്കെഷ് സ്‌ട്രീറ്റിനും ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ ) - മണിക്കൂറിൽ 100ൽ നിന്ന് 90 കിലോമീറ്ററാക്കി.
  • ഷെയ്‌ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്‌ട്രീറ്റ് ( സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ) - മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററാക്കി.

ദുബായ് പൊലീസുമായി സഹകരിച്ചാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പുതിയ വേഗത പരിധികൾ നിലവിൽ വരുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട റോഡുകളിലെ വേഗത പരിധി സൂചിപ്പിക്കുന്ന ബോർഡുകൾ മാറ്റുകയും സ്‌പീഡ് ക്യാമറകൾ പുതിയ പരിധിക്കനുസരിച്ച് പുനഃക്രമീകരിക്കുകയും ചെയ്യും.

English Summary

Dubai will revise speed limits on five major roads from November 1, 2026. Limits will increase on three roads and decrease on two. The Roads and Transport Authority, in coordination with Dubai Police, will update road signs and speed cameras to reflect the new limits. The changes will apply in both directions on the affected roads.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI SPEED LIMIT CHANGES 2026, DUBAI ROAD SPEED LIMITS, UAE TRAFFIC RULES, DUBAI SPEED LIMIT UPDATE MALAYALAM, DUBAI ROAD SPEED LIMIT PUTHIYA NIYAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360