SignIn
Kerala Kaumudi Online
Wednesday, 02 September 2026 11.16 AM IST

ട്രെയിൻ യാത്രക്കിടെ വൻ കവർച്ച; മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു

train
പ്രതീകാത്മക ചിത്രം

മുംബയ്: ട്രെയിൻ യാത്രക്കിടെ മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. തിരുവനന്തപുരം - മുംബയ് നേത്രാവതി എക്‌സ്‌പ്രസിലാണ് വൻ കവർച്ച നടന്നത്. കായംകുളത്തുനിന്ന് മഹാരാഷ്‌ട്രയിലെ താനെയിലേയ്ക്ക് പോവുകയായിരുന്ന അമ്മയും മകളുമാണ് കവർച്ചക്കിരയായത്.

താനെ കിസാൻ നഗർ നിവാസികളായ സ്‌മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവർ സ്‌ളീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. മൂന്ന് സ്വർണവളകളും സ്വർണമാലകളുമടങ്ങുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഗോവയ്ക്കും തിവിമിനുമിടയിലുള്ള മജോർഡ ജംഗ്ഷ‌ന് സമീപത്ത് ഞായറാഴ്‌ച പുലർച്ചെ 5.15നും 5.30നും ഇടയിലായിരുന്നു സംഭവം.

ട്രെയിൻ വേഗത കുറച്ച സമയത്ത് സ്‌മിതയുടെ അടുത്തെത്തിയ മോഷ്ടാവ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്‌മിത ചെറുത്തതോടെ ഇരുവരും തമ്മിൽ പിടിവലിയായി. പിന്നാലെ ബാഗുമായി മോഷ്ടാവ് ട്രെയിനിൽ നിന്നുചാടി കടന്നുകളയുകയായിരുന്നു. യാത്രക്കാർ നൽകിയ വിവരങ്ങളനുസരിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്കർ കവർച്ചാസംഘത്തിൽപ്പെട്ട നിഖിൽ കുമാർ എന്നയാളാണ് പ്രതിയെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

English Summary

A Malayali mother and daughter traveling on the Netravati Express from Kayamkulam to Thane were robbed of gold ornaments worth ₹14 lakh. The thief snatched their bag containing gold bangles and chains near Majorda Junction in Goa and escaped by jumping from the slowing train. Police have identified the suspect as Nikhil Kumar and launched a search.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN ROBBERY, MALAYALI FAMILY ROBBED, GOLD ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360