SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.06 AM IST

ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഇന്ന് നാലാം പുരസ്കാരം ഏറ്റുവാങ്ങാൻ മമ്മൂട്ടി

vaikom

കെവാഡിയ (അഹമ്മദാബാദ്): 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 3ന് ഏകതാ നഗറിലെ സ്റ്റാച്യു ഒഫ് യൂണിറ്റിക്കു സമീപത്തെ വേദിയിൽ നടക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച അഭിനേതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങും. ചരിത്രത്തിൽ ആദ്യമായാണ് ഡൽഹിക്കു പുറത്തുവച്ച് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം നടക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് മുതിർന്ന നടൻ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

'ഭ്രമയുഗം" എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ നാലാം ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതേ സിനിമയിലെ ഷെഹ്‌നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങും.

നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ച ഭദ്രകാളി നാടകത്തിന്റെ സംവിധായകൻ ആനന്ദജ്യോതി (ജോസ് ആന്റണി), മികച്ച ആനിമേഷൻ ഫിലിം ഒരുക്കിയ ജോഷി ബെനഡിക്‌ട്, മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് എന്നിവരാണ് പുരസ്കാരം സ്വീകരിക്കുന്ന മറ്റു മലയാളികൾ.

ചന്തു ചാമ്പ്യൻ എന്ന ഹിന്ദി സിനിമയിലെ കാർത്തിക് ആര്യനുമായി മമ്മൂട്ടി അവാർഡ് പങ്കിടുകയായിരുന്നു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്‌ത ആർട്ടിക്കിൾ 370 ആണ് മികച്ച ചിത്രം. യാമി ഗൗതമാണ് മികച്ച നടി. തമിഴ് സിനിമ അമരന്റെ സംവിധായകൻ രാജ്‌കുമാ‌ർ പെരിയസ്വാമി- മികച്ച സംവിധായകൻ. മലയാളി സംവിധായൻ ജയരാജായിരുന്നു ജൂറി ചെയർമാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360