SignIn
Kerala Kaumudi Online
Friday, 04 September 2026 4.45 PM IST

വിദ്യാർത്ഥിനിയുടെ പിതാവിനെ മർദ്ദിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കും; പൊലീസിന്റെ ഉറപ്പിൽ സമരമവസാനിപ്പിച്ച് സിജെപി

nishu-azad
സ്വതന്ത്ര ഭരദ്വാജ്, നിഷു ആസാദ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആവശ്യങ്ങൾ ഡൽഹി പൊലീസ് അംഗീകരിച്ചതായി റിപ്പോർട്ട്. ജന്ദർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിയുടെ പിതാവിനെ മർദ്ദിച്ച തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർക്കുന്നതിന് തീരുമാനമായി. ഇക്കാര്യമാവശ്യപ്പെട്ട് ഡൽഹിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സിജെപി പ്രതിഷേധം നടത്തിവരികയായിരുന്നു.

പൊലീസിന്റെ ഉറപ്പ് ലഭിച്ചതിനാൽ പ്രതിഷേധം തത്‌കാലം അവസാനിപ്പിച്ച് പിരിയുന്നതായി സിജെപി നേതാക്കൾ അറിയിച്ചു. വൈകിട്ട് വീണ്ടും തിരികെയെത്തി പൊലീസ് നടപടികൾ ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു. രാവിലെ പത്ത് മണിമുതൽ ആരംഭിച്ച ചർച്ചക്കൊടുവിലാണ് പൊലീസിന്റെ അനുനയനീക്കം. 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

സിജെപി പ്രവർത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ചയ്ക്കാണ് മർദ്ദനമേറ്റത്. ആക്രമിച്ച സ്വതന്ത്ര ഭരദ്വാജിനെതിരെ കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി നിഷു അറിയിച്ചു. ഭരദ്വാജിന്റെ അനുയായികൾ തന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചതായും വധഭീഷണികൾ മുഴക്കിയതായും വിദ്യാർത്ഥിനി വെളിപ്പെടുത്തി. അവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. പിതാവിനെ മർദ്ദിച്ചതിനെത്തുടർന്ന് താൻ ദിവസങ്ങളോളം സ്‌കൂളിൽ പോയില്ല. ഇക്കാര്യം തന്നെയും കുടുംബത്തെയും മാനസികമായി തളർത്തിയെന്നും വിദ്യാർത്ഥിനി പറഞ്ഞു. സംഭവത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ നിഷുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ പിതാവിന് ഗുരുമായി പരിക്കേറ്റതിനെക്കുറിച്ച് പറയുന്ന നിഷുവിന്റെ വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

English Summary

Delhi Police has reportedly agreed to add attempt-to-murder charges against Swatantra Bharadwaj, accused of assaulting student Nishu Azad's father. The Cockroach Janata Party (CJP) ended its protest outside Parliament Street Police Station after receiving this assurance. Police also committed to arresting the perpetrators within 72 hours, leading to a temporary halt in CJP's demonstration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360