ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൻ എ ആർ അമീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെ ഗിണ്ടിയിലെ ഒളിമ്പിയ ടെക് പാർത്ത് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. അമീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന പോർഷെ വാഗണറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ രണ്ട് കാറുകളിലെയും യാത്രക്കാർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ വീട്ടിലേക്ക് പോയി. അഡയാർ ട്രാഫിക് പൊലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തതു.
Music composer A.R. Rahman’s son A.R. Ameen was involved in a car accident in Chennai early today. The accident occurred around 3:30 am near the Olympia Tech Park signal in Guindy. Ameen was travelling with friends, and the passengers in both vehicles reportedly escaped with minor injuries.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |