SignIn
Kerala Kaumudi Online
Tuesday, 04 August 2026 4.00 PM IST

ഡൽഹിയിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു: നിരവധി യാത്രക്കാർക്ക് പരിക്ക്

air-india
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ പത്തിലധികം യാത്രക്കാർക്കും രണ്ടുജീവനക്കാ‌ർക്കും പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. AI2379 എന്ന വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു.യാത്ര ആരംഭിച്ച് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. വലിയൊരു കുലുക്കത്തോടെ വിമാനം പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു.

ഏകദേശം മൂന്ന് മിനിറ്റിലധികം വിമാനം ആകാശത്ത് നിയന്ത്രണമില്ലാതെ ആടിയുലയുകയായിരുന്നു. ഇതോടെ യാത്രക്കാർ സീറ്റിൽ നിന്ന് തെറിച്ചു വീഴുകയും പരിക്കേൽക്കുകയുമായിരുന്നെന്നാണ് വിവരം. ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ആഘാതത്തിൽ വിമാനത്തിന്റെ ക്യാബിൻ സീലിംഗിൽ വിള്ളൽ വീണതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പിന്നീട് ഡൽഹിയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പരിക്കേറ്റ യാത്രക്കാരെ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ എയർ ഇന്ത്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യാത്രക്കാർ അറിയിച്ചു.

English Summary

An Air India flight (AI2379) from Phuket to Delhi experienced severe turbulence on Monday, injuring over ten passengers and two crew members. The aircraft reportedly encountered a sudden change in altitude, causing passengers to be thrown and damaging the cabin ceiling. The flight landed safely in Delhi, where the injured received medical attention. Air India has launched an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA FLIGHT, PHUKET DELHI FLIGHT, TURBULENCE, AIR INDIA TURBULENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360