SignIn
Kerala Kaumudi Online
Saturday, 06 June 2026 11.52 PM IST

ഏഴു ദിവസത്തിനകം വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം,​ ഇല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സി ജെ പി

cjp

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)​ ന്യൂഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അവസാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയോ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

എട്ടുലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനം നൽകിയിട്ടും സർക്കാർ അനങ്ങാപ്പാറാ നയം തുടരുന്നതാണ് കചുത്ത തീരുമാനത്തിന് പിന്നിലെന്നും വരുംദിവസങ്ങളിൽ ഭാവി പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും സി.ജെ.പി വാർത്താക്കുറിപ്പിൽ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം സംഘടനയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സി.ജെ.പി സ്ഥാപകൻ അഭിദജിത് ദീപ്കെ കുറ്റപ്പെടുത്തി. സ്കൂൾ,​ കോളേജ് വിദ്യാർത്ഥികളും മത്സരപരീക്ഷാ ഉദ്യോഗാർത്ഥികളും രക്ഷിതാക്കളുമടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുകും പരിപാടിയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360