SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.22 AM IST

പാന്റിൽ മൂത്രമൊഴിച്ചു 5 വയസുകാരന്റെ സ്വകാര്യഭാഗം പൊള്ളിച്ച് അദ്ധ്യാപിക

d

ലക്നൗ: ഉത്തർപ്രദേശിൽ പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി കൊണ്ട് പൊള്ളിച്ച് അദ്ധ്യാപിക. വാരാണസിയിലെ സ്വകാര്യ പ്ലേ സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപികക്കും സ്കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. ഇതിനിടെ അദ്ധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി.

ക്ലാസിനിടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ധ്യാപിക നിഷേധിച്ചതോടെ അബദ്ധത്തിൽ കുട്ടി പാന്റിൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ കത്തിവയ്ക്കുകയും മർദ്ദിക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്ത് പൊള്ളലേറ്റ പാട് കണ്ട മാതാപിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360