ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തതെന്നാരോപിച്ച് സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു. ഇൻസ്റ്റാഗ്രാം ഹാൻഡിൽ നീക്കം ചെയ്തതായി എക്‌സിലൂടെയാണ് അഭിജീത് അറിയിച്ചത്. 'കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവർ നീക്കം ചെയ്തു. ഭീരുക്കൾ'- എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം സിജെപിയുടെ ഇൻസ്റ്റാ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു.
They took down the official Instagram handle of Cockroach Janta Party.
— Abhijeet Dipke (@abhijeet_dipke) August 15, 2026
Bloody cowards! pic.twitter.com/q5lNBwOlRf
അക്കൗണ്ട് വീണ്ടെടുത്തതായും ദീപ്‌കെ തന്നെയാണ് അറിയിച്ചത്. 'ഇന്ന് രാവിലെ സിജെപിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നീക്കം ചെയ്തിരുന്നു. എന്നാൽ അക്കൗണ്ട് വിജയകരമായി തിരിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. സിജെപിയെ എതിർക്കുന്നവർ നമ്മുടെ ശബ്ദം അടിച്ചമർത്താൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനംതന്നെ തിരഞ്ഞെടുത്തത് എത്ര ലജ്ജാകരമാണ്. ഇത്തരം ഭീരുത്വപരമായ പ്രവൃത്തികളിൽ ഞങ്ങൾ ഭയപ്പെടില്ല'- എന്നാണ് അഭിജീത് കുറിച്ചത്.
🚨CJP Instagram handle was taken down this morning 🚨
— Cockroach Janta Party - CJP (@Cockroachisback) August 15, 2026
But we have been able to successfully recover the account.
What a shame that those who oppose CJP chose India’s Independence Day to try to muzzle our voice.
We will not be intimidated by such cowardly acts! ✊ https://t.co/Wz3rhExHpu
The official Instagram account of the Cockroach Janata Party (CJP) was reportedly removed, according to founder Abhijeet Deepke, who shared screenshots and criticized the platform on X. However, the party’s Instagram account reappeared a few hours later.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |