ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് സിജെപിയും ഇടതുസംഘടനകളും പ്രഖ്യാപിച്ചതോടെ രാജ്യ തലസ്ഥാനം ഇന്നും സംഘർഷഭരിതമായേക്കും. രാവിലെ 10 മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചു. പൊലീസ് എവിടെവച്ചാണോ തങ്ങളെ തടയുന്നത് അവിടം പ്രതിഷേധ വേദിയാക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിജെപി പ്രഖ്യാപനം നടത്തിയിരുന്നു. ഹോട്ട് സ്‌പോട്ടുകളുടെ ലിസ്റ്റ് തയ്യാറാക്കി സമരക്കാരെ നേരിടാൻ സജ്ജരായിരിക്കുകയാണ് പൊലീസ്.
അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ എവിടെയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. യൂട്യൂബറായ ധ്രുവ് റാഠിയെക്കുറിച്ചും വിവരമില്ല. സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ വിമാനത്തിൽ കയറി അറസ്റ്റ് ചെയ്‌ത സംഭവത്തിൽ എയർ ഇന്ത്യ അതൃപ്‌തി അറിയിച്ചു. പൈലറ്റുമാർ അനുമതി നൽകുന്നതിന് മുൻപുതന്നെ പൊലീസുകാർ വിമാനത്തിനുള്ളിലേക്ക് കടന്നെന്നാണ് വിവരം. സംഭവത്തിൽ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്രട്ടറിക്ക് കത്തുനൽകിയിരിക്കുകയാണ് എയർ ഇന്ത്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |