
ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് കസ്റ്റഡിയിലുള്ള സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കേയുടെ മുത്തശ്ശി സാവിത്രി ഭായി ശങ്കററാവു ദീപ്‌കെ (85) അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോലിയിൽ സാന്തുക് പിംപ്രി ഗ്രാമത്തിൽ ഇന്നലെ രാവിലെ 11:30നായിരുന്നു അന്ത്യം. ഇന്നുരാവിലെ 10ന് നടക്കുന്ന അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ദീപ്‌കേയെ സഹായിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത ദീപ്‌കെ എവിടെയാണെന്ന് കുടുംബത്തിനോ അഭിഭാഷകർക്കോ അറിയില്ലെന്ന് സി.ജെ.പി ആരോപിച്ചു. കുടുംബത്തിന് അദ്ദേഹവുമായി ബന്ധപ്പെടാനുള്ള അവസരം പൊലീസ് ഒരുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഒരു മാസത്തോളമായി അസുഖബാധിതയായിരുന്ന സാവിത്രിബായി ഹിംഗോലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപ്‌കേയുടെ മാതാപിതാക്കളായ അനിതയും ഭഗവാനും മുംബയിലേക്ക് തിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |