SignIn
Kerala Kaumudi Online
Saturday, 10 October 2026 3.32 PM IST

'പ്ളാൻ ബി', സി‌ജെപി പ്രതിഷേധം നയിക്കാൻ അഭിജീത് ദീപ്കെയുടെ വിശ്വസ്തൻ; ആരാണ് അജിങ്ക്യ ഷിൻഡെ?

READ ENGLISH VERSION
ajinkya-shinde
അജിങ്ക്യ ഷിൻഡെ, അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഇനി നേതൃത്വം നൽകുന്നത് അജിങ്ക്യ ഷിൻഡെ. സിജെപി കൺവീനർ അഭിജീത് ദീപ്‌കെയും സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും അറസ്റ്റിലായതോടെയാണ് സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല സിജെപി ദേശീയ സംഘടനാ ചുമതലയുള്ള നേതാവായ അജിങ്ക്യയ്ക്ക് നൽകിയത്. അഭിജീത് ദീപ്കെ സമൂഹമാദ്ധ്യങ്ങൾ വഴി പുറത്തുവിട്ട വീഡിയയോയിലൂടെയാണ് പ്രതിഷേധം അജിങ്ക്യ നയിക്കുമെന്ന വിവരം പുറത്തുവന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി അഭിജീത് ഇന്നലെ രാത്രി റെക്കോർഡ് ചെയ്ത വീഡിയോയാണ് പാർട്ടി പുറത്തുവിട്ടത്. താൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരുന്നതിനാൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോയിലാണ് അഭിജീത് ദീപ്‌കെ സമരം നയിക്കുന്നതിനുള്ള ചുമതല അജിങ്ക്യ ഷിൻഡയ്ക്ക് നൽകുന്ന വിവരം അറിയിച്ചിരിക്കുന്നത്.

ദീപ്കെയും മറ്റ് രണ്ട് നേതാക്കളും കസ്റ്റഡിയിൽ തുടരുന്നിടത്തോളം പ്രതിഷേധത്തിന് അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകുമെന്ന് പാർട്ടി വ്യക്തമാക്കി. പ്രതിഷേധം നടത്താൻ ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങളും പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഡൽഹിയിലേക്ക് പ്രതിഷേധത്തിനായി യാത്ര തിരിക്കുമ്പോൾ അറസ്റ്റ് നേരിടാൻ തയ്യാറാണെന്ന് ദീപ്കെ നേരത്തേ പറഞ്ഞിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകളെ അനുവദിക്കാതിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സുരക്ഷാ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആരാണ് അജിങ്ക്യ ഷിൻ‌‌ഡെ?

മഹാരാഷ്ട്ര സ്വദേശിയായ ഷിൻഡെ നേരത്തേ ആം ആദ്മി പാർട്ടിയുടെ (എഎപി) സാമൂഹികമാദ്ധ്യമ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നയാളാണ്. ഗോവയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് അഭിജീത് ദീപ്കെയുമായി അടുത്ത ബന്ധം പുലർത്തിയ ഷിൻഡെ സി‌ജെപിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി.

ഡോ. ബാബാസാഹേബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ ഷിൻഡെ, രാഷ്ട്രീയ പ്രവർത്തനത്തിനായി കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ പ്രവർത്തകനായതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ജന്തർ മന്ദർ പ്രക്ഷോഭത്തിന്റെ ആസൂത്രണത്തിലും പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് മുംബയിലെ ശിവാജി പാർക്കിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനും ഷിൻഡെ നേതൃത്വം നൽകിയിരുന്നു.

ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്‌കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. നേതാക്കൾ ഇല്ലാതെയും പ്രതിഷേധം തുടരുമെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിജെപി പ്രതികരിച്ചു.

English Summary

The Cockroach Janata Party (CJP) protest at Jantar Mantar, demanding Chief Election Commissioner Gyanesh Kumar's resignation, will now be led by Ajinkya Shinde. This follows the arrest of CJP convener Abhijit Deepke and two co-conveners upon their arrival in Delhi. Deepke, anticipating arrest, announced Shinde's leadership via a pre-recorded video message, confirming the party's resolve to continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOLERO CAR REMARK, AJINKYA SHINDE, ABHIJEET DIPKE, CJP PROTEST, COCKROACH JANTA PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360