
ന്യൂഡൽഹി: യുവാക്കളുടെ സമരത്തിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീരുത്വമാണ് മോദിയുടെയും ആർ.എസ്.എസിന്റെയും അടിസ്ഥാന സ്വഭാവം. പൊലീസിനെ വിളിച്ചുവരുത്തൂ. എല്ലാ നേതാക്കളെയും വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യൂ. എന്നാൽ പിന്നോട്ടില്ല. ഇന്ത്യയിലെ യുവാക്കളെ കുറിച്ച് അഭിമാനമാണെന്നും രാഹുൽ പറഞ്ഞു.കൂടാതെ പതിനഞ്ച് വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടത്തുന്ന നാടകം അവസാനിക്കുകയാണ്. ചെന്നൈയിൽ വിദ്യാർത്ഥികളുമായി നടത്തിയ 'ഛാത്രോം കീ ഗൂംഞ്ച്' പരിപാടിയിൽ സംസാരിക്കവെ 'മൊഗാംബോ മോദി' ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. അതേസമയം, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് നീക്കമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ തിരിച്ചടിച്ചു. സമാധാനവും വികസനക്കുതിപ്പും തകർക്കാനാണിത്. രാഹുലിന്റെ നേതൃത്വത്തിൽ 'ഇന്ത്യ' മുന്നണിയും കേജ്രിവാളിന്റെ സഖ്യകക്ഷി സി.ജെ.പിയും കൈകോർത്തിരിക്കുകയാണ്. ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ നിരാശയാണ് ഇത്തരം സംഘങ്ങൾ പ്രകടിപ്പിക്കുന്നതെന്നും നിതിൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |