ന്യൂഡൽഹി: ഡൽഹിയിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടത് നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ച് കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിൽ എത്തിച്ചതായാണ് വിവരം.
മണിക്കൂറുകളോളം നഗരം ചുറ്റിച്ചശേഷമാണ് തങ്ങളെ ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ചതെന്നാണ് ജോൺ ബ്രിട്ടാസ് ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. അതേസമയം, ജയിൽ പോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതെന്ന് പി രാജീവ് പറഞ്ഞു. 'ഒരു മണിക്കൂറോളമായി വാഹനത്തിൽ. എങ്ങോട്ടാണെന്ന് അറിയില്ല. കേരള ഹൗസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾത്തന്നെ എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാല് അറകളാണ് വാഹനത്തിലുള്ളത്. 15പേരാണ് ഒപ്പമുള്ളത്. പൊലീസിന്റെ ബലപ്രയോഗത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്' - പി രാജീവ് പറഞ്ഞു.
വളരെ മോശമായ നിലയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് എളമരം കരീം പറഞ്ഞത്. 25ഓളം പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് ഒരു മുറിയിൽ കൊണ്ടിരുത്തിയിരിക്കുകയാണെുന്നും അദ്ദേഹം പറഞ്ഞു.
'നഗരത്തിൽ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാൽ സ്റ്റേഡിയത്തിൽ ഞങ്ങളെ എത്തിച്ചിരിക്കുകയാണ്. എന്താണ് ഞങ്ങൾ ചെയ്‌ത കുറ്റമെന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. പേടിപ്പിക്കുന്ന അവസ്ഥയാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്' - ജോൺ ബ്രിട്ടാസ് പറഞ്ഞു.
Former Kerala Chief Minister Pinarayi Vijayan and several Left leaders, including John Brittas and KN Balagopal, were taken into preventive custody in Delhi while arriving for a protest. They were reportedly taken to Chhatrasal Stadium, while other leaders were moved to Burari. Leaders alleged police misconduct and said some protesters were injured during the detention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |