SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.22 PM IST

മുഖ്യമന്ത്രിയായതിന്റെ ആഘോഷം; കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞ് ഡി കെ ശിവകുമാർ, വിമർശനം

dk-shivakumar

ബംഗളൂരു: റാലിക്കിടെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അണികൾക്കിടയിലേക്ക് ആപ്പിളെറിഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കനകപുരയിലെ ഒരു പ്രധാന നഗരമായ ഹരോഹള്ളിയിൽ മുഖ്യമന്ത്രിയായ സന്തോഷം അണികളുമായി പങ്കുവയ്ക്കുന്നതിനിടെയുള്ള വീഡിയോയാണ് വെെറലായത്.

അനുയായികളും പ്രാദേശിക പ്രവർത്തകരും ഒത്തുചേർന്ന റാലിക്കിടെ ആപ്പിളും പൂക്കളും കൊണ്ട് നി‌ർമ്മിച്ച മാല മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നൂറുകിലോയിൽ അധികം ഭാരമുള്ള മാല ഹെെഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. ഇതോടെ ആവേശം കേറിയ ഡി കെ മാലയിൽ നിന്നും ആപ്പിളുകൾ പറിച്ചെടുത്ത് കടിച്ചിട്ട് അണികൾക്ക് നേരെ എറിയുകയായിരുന്നു. ഇത് ചാടിപ്പിക്കാൻ അണികൾ തിക്കിതിരക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി.

ബിജെപി നേതാവ് അശോക് ഗൗഡ ഉൾപ്പടെ ഡി കെ ശിവകുമാറിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റാരെങ്കിലും കടിച്ച ആപ്പിൾ നിങ്ങൾ കഴിക്കുമോയെന്ന് അശോക് ചോദിച്ചു. ജനങ്ങളുടെ സേവകനാണ് മുഖ്യമന്ത്രിയെന്ന് ഓർക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DK SHIVAKUMAR, KARNATAKA, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360