SignIn
Kerala Kaumudi Online
Sunday, 26 July 2026 1.55 AM IST

'സംശുദ്ധിയുടെ ഉയർന്ന നിലവാരം'; നിതിൻ നബിൻ

c

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന്റെ തീരുമാനം ഉന്നത മൂല്യങ്ങളുടെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതിഫലനമാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ. പാർട്ടി പ്രധാനൊപ്പം ഉറച്ചു നിൽക്കുന്നു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ പ്രധാൻ പ്രധാന പങ്കുവഹിച്ചു- എക്സിൽ നിതിൻ നബിൻ കുറിച്ചു.

വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി എക്കാലത്തം മികച്ച ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് പ്രധാൻ എന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടും പിന്നീട് സർക്കാരിന്റെ ഭാഗമായപ്പോൾ രാജ്യത്തെ യുവാക്കളോടും ഏറ്റവും കൂടുതൽ ആഭിമുഖ്യം കാട്ടിയ നേതാവാണ് പ്രധാൻ എന്നാണ് മന്ത്രി പീയുഷ് ഗോയൽ പ്രതികരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360